പണമിടപാട് സുഗമമാക്കാന്‍ എസ്ബിഐ ചില ശാഖകളുടെ ഐഎഫ്എസ്സി കോഡില്‍ മാറ്റം വരുത്തുന്നു

ന്യൂഡല്‍ഹി: എസ്ബിഐ പണമിടപാട് സുഗമമാക്കുന്നതിനായി 1300 ബാങ്ക് ശാഖകളുടെ ഐഎഫ്എസ്സി കോഡില്‍ പരിഷ്‌ക്കരണം ഏര്‍പ്പെടുത്തുന്നു.

അഞ്ച് അനുബന്ധബാങ്കുകളെ മാതൃസ്ഥാപനമായ എസ്ബിഐയില്‍ ലയിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നടപടി.

ശാഖകളുടെ പേരുമാറ്റല്‍ നടപടിയും ഏകദേശം പൂര്‍ത്തിയായതായാണ് വിവരങ്ങള്‍.

23000 ശാഖകളായിരുന്ന എസ്ബിഐ ലോകത്തെ വലിയ ബാങ്കുകളുടെ പട്ടികയില്‍ ആദ്യ 50 ല്‍ തന്നെ ഇടംപിടിച്ചിരുന്നു.

ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു അനുബന്ധബാങ്കുകളുടെ ശാഖകളില്‍ പേരുമാറ്റുന്ന പ്രവൃത്തി ആരംഭിച്ചത്.

നിലവില്‍ പേരുമാറ്റല്‍ നടപടി പൂര്‍ത്തിയായതായാണ് വിവരം. ഇതൊടൊപ്പം 1300 ശാഖകളുടെ ഐഎഫ്എസ് സി കോഡുകള്‍ മാറ്റിയതായും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

മുംബൈ, ന്യൂഡല്‍ഹി, ബംഗളുരു, ഹൈദരാബാദ് അടക്കമുളള പ്രമുഖ നഗരങ്ങളിലെ ശാഖകളുടെ ഐഎഫ്എസ്‌സി കോഡാണ് പരിഷ്‌ക്കരിച്ചിരിക്കുന്നത്.

ഐഎഫ്എസ് സി കോഡ് മാറ്റിയത് അറിയാതെ പണമിടപാടുകള്‍ നടത്തുന്നവര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

Top