ടിയാന്‍ നാളെ തിയേറ്ററുകളില്‍ എത്തില്ല; പുതിയ തീയതി ഉടന്‍

സെന്‍സറിങ്ങുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ടിയാന്റെ റിലീസ് നീട്ടിവച്ചതായി നടന്‍ പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

പുതിയ റിലീസ് തീയതി ഉടന്‍ തന്നെ പ്രഖ്യാപിക്കുന്നതാണെന്നും താരം കുറിച്ചു. വ്യാഴാഴ്ച്ച ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മുരളി ഗോപി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, അനന്യ, പത്മപ്രിയ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തും.

നവാഗതനായ ജിയന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ടിയാന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് മുരളി ഗോപിയാണ്.

റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇരുപത് കോടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ്.

Top