ഉത്തര്‍പ്രദേശില്‍ ഇടിമിന്നലേറ്റ്‌ 10 മരണം ; നിരവധിപേര്‍ക്ക് പരുക്ക്

THUNDERSTOM

ലക്‌നോ: ഉത്തര്‍പ്രദേശില്‍ ബുധനാഴ്ചയുണ്ടായ ഇടിയും മിന്നലിലും 10 മരണം. അപകടത്തില്‍ 28 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കാലാവസ്ഥ കേന്ദ്രം ഉത്തര്‍പ്രദേശിന്റെ വിവിധയിടങ്ങളില്‍ പൊടിക്കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഗോണ്ട, സിതാപുര്‍ ഫൈസാബാദ് സ്വദേശികളാണ് മരണപ്പെട്ടത്. സംഭവത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്ന് ജില്ലാ മജിസ്‌ട്രേറ്റിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ജൂണ്‍ ആദ്യമുണ്ടായ മഴയിലും ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളിലായി 15 പേര്‍ മരിക്കുകയും ഒന്‍പതു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Top