ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് നേരെ തണ്ടര്‍ഫോഴ്‌സിന്റെ ആക്രമണം ; വീഡിയോ പുറത്ത്‌

Kerala Blasters

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവസാന ഹോം മാച്ചില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ നടന്ന മത്സരത്തില്‍ ആരാധകര്‍ക്ക് നേരെ തണ്ടര്‍ ഫോഴ്‌സിന്റെ ആക്രമണം. തണ്ടര്‍ ഫോഴ്‌സ് ആരാധകരെ ആക്രമിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ഗ്യാലറിയിലെ വിഐപി ഗേറ്റിലാണ് ആരാധകരെ തണ്ടര്‍ഫോഴ്‌സ് മര്‍ദ്ദിച്ചത്. ആരാധകര്‍ സച്ചിന്റെ അടുത്തുപോകാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. മര്‍ദ്ദിച്ചതിന്റെ പേരില്‍ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഐഎസ്എല്ലിന്റെ ഔദ്യോഗിക സുരക്ഷാ ചുമതല ഇത്തവണയാണ് സ്വകാര്യ സുരക്ഷാ ഏജന്‍സിയായ തണ്ടര്‍ഫോഴ്‌സിന് കൈമാറിയത്.

മഞ്ഞപ്പടയുടെ ഗോവയ്‌ക്കെതിരായ മത്സരത്തിനിടയില്‍ ആരാധകര്‍ തമ്മിലുണ്ടായ പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ ഐഎസ്എല്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Top