വീട്ടുകാര്‍ തൃശൂര്‍ പൂരത്തില്‍ . . കള്ളന്‍മാര്‍ കുളിച്ചും സ്‌കോച്ചടിച്ചും 25 പവനുമായി മുങ്ങി

moshanam

നിലമ്പൂര്‍: വീട്ടുകാര്‍ തൃശൂര്‍ പൂരം കാണാന്‍ പോയ തക്കത്തില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തി.മോഷണസംഘം പല്ലുതേച്ച് കുളിച്ച് ഫ്രിഡ്ജിലുണ്ടായിരുന്ന സ്‌കോച്ചും വിസ്‌ക്കിയും ഭക്ഷണവും കഴിച്ച് 25 പവനും 33,000 രൂപയും കവര്‍ന്നു.ആയിരവല്ലിയിലെ തെക്കേതില്‍ ആശ ജയരാജിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം 23ന് മര്‍ച്ചന്റ് നേവിയിലുള്ള മകന്റെ ഭാര്യ ഡോ. അണിമക്കൊപ്പം തൃശൂര്‍പൂരം കാണാന്‍ തൃശൂരിലെ തറവാട് വീട്ടിലേക്കു പോയതായിരുന്നു. പൂരാഘോഷം കഴിഞ്ഞ് കഴിഞ്ഞദിവസം രാവിലെ 11ന് തിരികെഎത്തിയപ്പോഴാണ് വീടിന്റെ മുന്‍വാതില്‍കുത്തിത്തുറന്ന നിലയില്‍ കണ്ടത്.

333333333

മുറികള്‍ക്കുള്ളിലെ അലമാരകള്‍ കുത്തിത്തുറന്ന് സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അലമാരയിലെ ലോക്കറിലുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി കണ്ടത്. മോഷ്ടാക്കള്‍ വീട്ടുകാരുടെ ബ്രഷ് ഉപയോഗിച്ച് പല്ലുതേച്ച് ഭക്ഷണവും മദ്യവും കഴിച്ച് അലമാരയിലെ പെര്‍ഫ്യൂമും അടിച്ചാണ് കവര്‍ച്ച നടത്തി സ്ഥലംവിട്ടത്. ബാങ്ക് രേഖകളും മോഷണം പോയിട്ടുണ്ട്. വീട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു.

സി.ഐ കെ.എം.ബിജുവിന്റെ നേതൃത്വത്തില്‍ പോലീസ് സ്‌പെഷ്യന്‍ സ്‌ക്വാഡ് അംഗങ്ങള്‍ വീട്ടിലെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. തുടര്‍ന്ന് മലപ്പുറത്തുനിന്നും വിരലടയാള വിദ്ഗ്ദ്ധരും ഡോഗ് സ്‌ക്വാഡും എത്തി വിശദമായി പരിശോധനകള്‍ നടത്തി. സ്ഥലത്തുനിന്നും കണ്ടെത്തിയ തുണികള്‍ മണം പിടിച്ച പോലീസ് നായ മീറ്ററുകള്‍ക്കകലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്ന ഒരു വീടിനു സമീപം വരെ പോയി മടങ്ങി. ഒന്നിലധികം മോഷ്ടാക്കളുണ്ടെന്നാണ് പോലീസ് നിഗമനം. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Top