പഞ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കുന്നു,തൃണമൂൽ കോൺഗ്രസ്സ് മുന്നിൽ

west-bengal

കൊല്‍ക്കത്ത: പഞ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ബിജെപിയെയും സിപിഎമ്മിനെയും പിന്തള്ളി ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സ് മുന്നേറിക്കൊണ്ടിരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ്സ് മത്സരിച്ച 3,215 സീറ്റുകളില്‍ 576 സീറ്റുകളിലും അവര്‍ വിജയിച്ചു. 1,208 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിട്ടു നില്‍കുകയാണ്.

ബിജെപി നാല് സീറ്റുകളിലും സിപിഎം മൂന്ന് സീറ്റുകളിലും വിജയിച്ചിട്ടുണ്ട്. 81 സീറ്റുകളില്‍ ബിജെപിയും 58 സീറ്റുകളില്‍ സിപിഎമ്മും ലീഡ് ചെയ്യുകയാണ്. തിങ്കളാഴ്ചയായിരുന്നു വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പിനെ തുടര്‍ന്നു സംസ്ഥാനത്ത് അരങ്ങേറിയ അക്രമസംഭവങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Top