ദേശീയഗാനത്തോട് അനാദരവ് ; മൂന്ന്‌ യുവാക്കള്‍ അറസ്റ്റില്‍

arrested

ഹൈദരാബാദ്: ദേശീയഗാനത്തോട് അനാദരവ് കാണിച്ച മുന്നു യുവാക്കള്‍ അറസ്റ്റില്‍.

സിനിമാ തീയേറ്ററില്‍ ദേശീയഗാനം പ്രക്ഷേപണം ചെയ്തപ്പോള്‍ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്നാണ് ജമ്മു കശ്മീര്‍ സ്വദേശികളായ മുന്ന് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്.

സംഭവവുമായി ബന്ധപ്പെട്ട് ജമീല്‍ ഗുല്‍, ഒമര്‍ ഫയിസ് ലൂണി, മുദാസിര്‍ ഷാബിര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച വൈകിട്ടാണ് മൂവരും മന്ത്രാ മാളിലെ സിനീപോളിസില്‍ ‘ബരേലീ കി ബര്‍ഫി’ എന്ന സിനിമ കാണാനായി എത്തിയത്. ചിത്രം തുടങ്ങുന്നതിന് മുമ്പ് ദേശീയം ഗാനം പ്രക്ഷേപണം ചെയ്തപ്പോള്‍ എല്ലാവരും എഴുന്നേറ്റെങ്കിലും യുവാക്കള്‍ അതിന് തയ്യാറായില്ല.

ഇതേ തുടര്‍ന്ന് മൂവര്‍ക്കുമെതിരെ ദേശീയ വികാരത്തെ വൃണപ്പെടുത്തിയതിന് കേസെടുത്തതായി ഷംഷബാദ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ പി.വി. പദ്മജ അറിയിച്ചു.

Top