ജയ്പൂരില്‍ 2.76 കോടി രൂപയുടെ നിരോധിച്ച നോട്ടുകളുമായി മൂന്നു പേര്‍ അറസ്റ്റില്‍

ജയ്പൂര്‍: ജയ്പൂരില്‍ 2.76 കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി. സംഭവത്തില്‍ മൂന്നു പേരെ രാജസ്ഥാന്‍ പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു.

രഹസ്യവിവരത്തെ തുടര്‍ന്ന് ലക്ഷിമിനാരായണ്‍പൂരിയിലെ ഒരു വീട്ടില്‍ നടത്തിയ റെയ്ഡിലാണ് നോട്ട് പിടികൂടിയത്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Top