നോക്കിയയുടെ മൂന്ന് ഫോണുകള്‍ ഏപ്രിലില്‍ ഇന്ത്യയിലെത്തുന്നു

NOKIA

കാത്തിരിക്കുന്ന നോക്കിയ ഫോണുകളായ നോക്കിയ 6, നോക്കിയ 1, നോക്കിയ 9 ഉടന്‍ ഇന്ത്യയിലെത്തുന്നു. 2018ല്‍ നടക്കുന്ന MWC കോണ്‍ഫറന്‍സില്‍ എച്ച്എംഡി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

മൂന്ന് നോക്കിയ ഫോണെങ്കിലും ഉടന്‍ എത്തുമെന്നാണ് വിവരം. ഇത് 2018ല്‍ നടക്കുന്ന MWCയില്‍ പ്രഖ്യാപിക്കുകയും ചെയ്യും. നോക്കിയ 6, നോക്കിയ 1, നോക്കിയ 9 എന്നീ ഫോണുകളായിരിക്കും എത്തുന്നതെന്നു പ്രതീക്ഷിക്കുന്നു. എച്ച്എംഡി ഗ്ലോബല്‍ ഇതിനകം തന്നെ നോക്കിയ 6 ചൈനയില്‍ പുറത്തിറക്കിയിട്ടുണ്ട്.

ഫോണുകളുടെ ഗ്ലോബല്‍ ലോഞ്ച് MWCയില്‍ ഉണ്ടായിരിക്കും. മറ്റു രണ്ട് സ്മാര്‍ട്ട്‌ഫോണുകളായി എത്തിയിരിക്കുന്നത്‌ നോക്കിയ 1 നോക്കിയ 9 എന്നിവയാണ്. എച്ച്എംഡി ഗ്ലോബല്‍ നിര്‍മ്മിച്ച ഏറ്റവും ശക്തമായ ഫോണായിരിക്കും നോക്കിയ 9 എന്നാണ് വിവരം.

5.5 ഇഞ്ച് OLED ഡിസ്‌പ്ലേ, ഡ്യുവല്‍ റിയര്‍ക്യാമറ, 5എംപി പിന്‍ ക്യാമറ, 3250എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

Top