അമേരിക്കൻ ഡ്രോൺ ആക്രമണം ; അഫ്ഗാനിസ്ഥാനിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു

US drone strikE

കാബൂൾ : അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുള്ള മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ കിഴക്കൻ കുനാൽ പ്രവിശ്യയിലാണ് യുഎസ് ഡ്രോൺ ആക്രമണം നടത്തിയത്.

മംഗോഗി ജില്ലയ്ക്ക് സമീപത്താണ് നടന്നുകൊണ്ടിരുന്ന ഡ്രോൺ ആക്രമണങ്ങൾ നടന്നതെന്ന് അഫ്ഗാൻ സൈനികരെ ഉദ്ധരിച്ചുകൊണ്ട് ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു.

തീവ്രവാദ ഗ്രൂപ്പിന്റെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടാണ് അമേരിക്ക ആക്രമണം നടത്തിയത്. മോഹിബ് എന്ന് പേരുള്ള ഒരു പ്രാദേശിക നേതാവ് കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ താരതമ്യേന അസ്ഥിരമായി കിടക്കുന്ന പ്രവിശ്യയാണ് കുനാർ.

Top