ഗ​വ​ർ​ണ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​​മെ​ന്ന് കോ​ടി​യേ​രി

KODIYERI

തി​രു​വ​ന​ന്ത​പു​രം: പയ്യന്നൂരിലെ കൊ​ല​പാ​ത​ക​ത്തി​ന്റെ മ​റ​വി​ൽ ഗ​വ​ർ​ണ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സം​സ്ഥാ​ന​ത്ത് കേ​ന്ദ്ര ഭ​ര​ണ ഇ​ട​പെ​ട​ൽ ന​ട​ത്തി​ക്കാ​നു​ള്ള ബി​ജെ​പി ശ്ര​മം അ​ത്യ​ന്തം ഹീ​ന​വും ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​വു​മാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ.

ബി​ജെ​പിയുടെ നി​വേ​ദ​നം മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി​യ ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​യെ ആ​രും പ​ഴി​ക്കി​ല്ല. അ​തി​ന​പ്പു​റം നീ​ങ്ങാ​ൻ ഗ​വ​ർ​ണ​റെ ഭ​ര​ണ​ഘ​ട​ന അ​നു​വ​ദി​ക്കു​ന്നു​മി​ല്ല. പ​ല വ​ട​ക്ക് കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള സൈ​നി​ക നി​യ​മ​മാ​യ അ​ഫ്സ്പ ക​ണ്ണൂ​രി​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്ന ബി​ജെ​പി ആ​വ​ശ്യം സാ​മാ​ന്യ​ബോ​ധ​മു​ള്ള ആ​രും മു​ഖ​വി​ല​യ്ക്കെ​ടു​ക്കി​ല്ല. പ​ട്ടാ​ള നി​യ​മം ന​ട​പ്പാ​ക്കേ​ണ്ട വി​ധ​ത്തി​ൽ കേ​ര​ള​ത്തി​ലൊ​രി​ട​ത്തും ക്ര​മ​സ​മാ​ധാ​ന നി​ല ​തകർന്നിട്ടില്ലെന്നും കോടിയേരി പ​റ​ഞ്ഞു.

ക​ണ്ണൂ​രി​ൽ സ​മാ​ധാ​നം പു​ല​രു​ന്ന​തി​നാ​ണ് സി​പി​എം നി​ല​കൊ​ള്ളു​ന്ന​ത്. ആ​ത്മ​സം​യ​മ​നം പാ​ലി​ച്ച് സ​മാ​ധാ​ന​ത്തി​ന് വേ​ണ്ടി നി​ല​കൊ​ള്ള​ണ​മെ​ന്നും കോ​ടി​യേ​രി പ്ര​വ​ർ​ത്ത​ക​രോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

Top