മതം മാറിയില്ലെങ്കില്‍ കൈവെട്ടും ; സാഹിത്യകാരന്‍ രാമനുണ്ണിക്ക് ഭീഷണിക്കത്ത്

കൊച്ചി: സാഹിത്യകാരന്‍ കെ പി രാമനുണ്ണിക്ക് ഭീഷണിക്കത്ത്. ആറുമാസത്തിനുള്ളില്‍ മതം മാറിയില്ലെങ്കില്‍ തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രൊഫസര്‍ ജോസഫിന്റെ അനുഭവമുണ്ടാകുമെന്നാണ് കത്തില്‍ പറയുന്നത്.

‘ഹിന്ദുക്കളോടും മുസ്‌ലീംങ്ങളോടും ഒരു വിശ്വാസി’ എന്ന പേരില്‍ രാമനുണ്ണി എഴുതിയ ലേഖനത്തിന്റെ പേരിലാണ് അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയത്.

രാമനുണ്ണിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top