തൊണ്ടിമുതലും ദൃക്‌സാക്ഷിയും ടൊറന്റോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക്

ലയാള ചലച്ചിത്രലോകത്തിനും പ്രേക്ഷകർക്കും അഭിമാനമായി തൊണ്ടിമുതലും ദൃക്‌സാക്ഷിയും ടൊറന്റോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക്.

മഹേഷിന്റെ പ്രതികാരത്തിനുശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും കൈകോര്‍ത്ത മറ്റൊരു ഹിറ്റായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും.

കഴിഞ്ഞ ജൂണില്‍ റിലീസ് ചെയ്ത ചിത്രം പ്രേക്ഷക-നിരൂപക ശ്രദ്ധ ഒരുപോലെ നേടി.

റീല്‍ ഏഷ്യന്‍ ടൊറന്റോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടക്ക് ഇന്ത്യയില്‍ നിന്നുള്ള മികച്ച സിനിമകളില്‍ ഒന്നായാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും വിലയിരുത്തപ്പെട്ടത്.

ഓസ്‌കാറിന് ഇന്ത്യയില്‍ നിന്നുള്ള ചിത്രങ്ങളുടെ പട്ടികയിലും ഇടം നേടിയെങ്കിലും രാജ് കുമാര്‍ റാവു ചിത്രം ‘ന്യൂട്ടണ്‍’ ആണ്‌ ഒടുവില്‍ തെരഞ്ഞെടുക്കപ്പെട്ടത്.

ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും പേരു സൂചിപ്പിക്കുന്നതുപോലെ ഒരു മോഷണ വസ്തുവിനെ ചുറ്റിപ്പറ്റിയാണ്.

കള്ളന്റെ വേഷമാണ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ കൈകാര്യം ചെയ്യുന്നത്.

ടൊറന്റോ അന്താരാഷ്ട്ര ഫെസ്റ്റിവലിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടതോടെ മലയാള സിനിമയ്ക്ക് അഭിമാനമാകുകയാണ് ദിലീഷ് പോത്തന്റെ ഈ റിയലിസ്റ്റിക്ക് ചിത്രം.

”ദ മൈനൊര്‍ ആന്‍ഡ് ഐ വിറ്റ്‌നസ്” എന്ന പേരില്‍ നവംബര്‍ പതിനഞ്ചിന് മേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കും.

Top