thondi muthalum dhrikshakshiyum dhileesh pothan film’s first look out

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു.

ചിത്രത്തില്‍ നായകനായ ഫഹദിനൊപ്പെം സുരാജ് വെഞ്ഞാറമൂടും ഫസ്റ്റ് ലുക്ക് പോസ്റ്ററിലുണ്ട്.

ഉര്‍വശി തിയേറ്റസിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ്.എം.തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അലന്‍സിയര്‍ ലേ, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ സുപ്രാധാന കഥാപാത്രങ്ങളായി എത്തുന്നു.

ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് രാജീവ് രവിയാണ്. ബിജിപാലാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Top