തിരുവനന്തപുരം: രാജ്യത്തെ കാളവണ്ടിയുഗത്തിലേക്ക് കൊണ്ടുപോകാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് ധനമന്ത്രി തോമസ് ഐസക്.
കശാപ്പ് നിരോധന ഉത്തരവിൽ അവ്യക്തതയുണ്ടെന്നും നിയമവശം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കന്നുകാലി കശാപ്പ് സംസ്ഥാനത്തിന്റെ പരിധിയിലുള്ളതാണ്. നിയമപരമായി എന്തുചെയ്യാനാകുമെന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.