വില കുറയ്ക്കാത്ത ഹോട്ടലുകൾക്കെതിരെ നടപടിയെടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം : ചരക്കുസേവന നികുതി കുറച്ചിട്ടും വില കുറയ്ക്കാത്ത ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്.

സംസ്ഥാനവ്യാപകമായി ഹോട്ടലുകളില്‍ പരിശോധന നടത്താന്‍ ധനമന്ത്രി സംസ്ഥാന ചരക്കുസേവനനികുതിവകുപ്പിന് നിര്‍ദേശം നല്‍കി.

നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി വില കുറയ്ക്കാത്ത ഹോട്ടലുടമകള്‍ക്കെതിരെ അമിത ലാഭം തടയല്‍ നിയമം പ്രയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.

ഹോട്ടല്‍ ഭക്ഷണത്തിനുള്ള ചരക്കുസേവനനികുതി പതിനെട്ടില്‍ നിന്നും പന്ത്രണ്ടില്‍ നിന്നും അഞ്ചുശതമാനമായി താഴ്ന്നിട്ടും ചില ഹോട്ടലുകള്‍ വില ആനുപാതികമായി കുറയ്ക്കാത്ത സാഹചര്യത്തിലാണ് ധനവകുപ്പിന്റെ ഇടപെടല്‍.

Top