ചെഗുവേരയുടെ അര്‍ജന്റീന ; തോറ്റാലും ജയിച്ചാലും അര്‍ജന്റീനയ്‌ക്കൊപ്പം തോമസ് ഐസക്ക്

Thomas Isaac

തിരുവനന്തപുരം : ലോകമാകെ കാല്‍പന്തിന്റെ ആവേശം സിരകളിലേറ്റുകയാണ്. കിക്കോഫിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, അര്‍ജന്റീനയാണ് തന്റെ ഇഷ്ട ടീമെന്ന് പ്രഖ്യാപിച്ച് മന്ത്രി തോമസ് ഐസക്കും രംഗത്ത്.

താന്‍ അര്‍ജന്റീനക്കൊപ്പമാണെന്ന് പ്രൊഫൈല്‍ പിക്കിനൊപ്പം അടിക്കുറിപ്പിലെ കട്ട ഡയലോഗുമാണ് ഇപ്പോള്‍ തരംഗം.

വിപ്ലവനക്ഷത്രം ചെഗ്വേരയുടെ അര്‍ജന്റീന മെസിയുടേതുമാണെന്നും ടീമല്ല, നിലപാടാണ് അര്‍ജന്റീനയെന്നും ഐസക്ക് തന്റെ പോസ്റ്റിലൂടെ പറയുന്നു.

ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ചെഗുവേരയുടെ അര്‍ജന്റീന… മെസിയുടെയും.

ടീമല്ല, നിലപാടാണ് അര്‍ജന്റീന. ഇസ്രായേലിന്റെ കൊലവെറിയോട് സൌഹൃദമില്ലെന്ന ചങ്കുറപ്പിന്റെ പേര്. തോറ്റാലും ജയിച്ചാലും അര്‍ജന്റീനയ്‌ക്കൊപ്പം.

Top