രാജിവയ്ക്കില്ല ;ആരെല്ലാം തുള്ളിയാലും ഭൂമികയ്യേറ്റം തെളിയിക്കാന്‍ കഴിയില്ലെന്ന് തോമസ് ചാണ്ടി

thomas chandy

കൊച്ചി : മണ്ണിട്ടുനികത്തിയത് കരഭൂമിയെന്ന് മന്ത്രി തോമസ് ചാണ്ടി. ആരെല്ലാം തുള്ളിയാലും ഭൂമികയ്യേറ്റം തെളിയിക്കാന്‍ കഴിയില്ലന്നും തോമസ് ചാണ്ടി പറഞ്ഞു.

തനിക്ക് 3 ഏക്കര്‍ 10 സെന്റ് സ്ഥലമുണ്ട്, ഒരേക്കറിലേ നിര്‍മാണം നടത്തിയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ മുന്‍സിപ്പാലിറ്റിയുടെ ഫയല്‍ സൂക്ഷിക്കേണ്ടത് തന്റെ ജോലിയല്ല. കെട്ടിടങ്ങളുടെ അനുമതി സംബന്ധിച്ച വിവാദത്തില്‍ പ്രതികരണത്തിനില്ല.

ആരോപണങ്ങളുടെ പേരില്‍ രാജിവയ്ക്കുന്ന പ്രശ്‌നമില്ലന്നും ആരോപണം മുഴുവന്‍ കെട്ടിച്ചമച്ചതാണ്, ഗൂഢാലോചന പാര്‍ട്ടിയിലും മുന്നണിയിലുമല്ല. ഗൂഢാലോചനക്കാരെ കോടതിയില്‍ വെളിപ്പെടുത്തുമെന്നും തോമസ് ചാണ്ടി വ്യക്തമാക്കി.

Top