സര്‍ക്കാരിന്റെ കുബുദ്ധിയാണ് പ്രത്യേക നിയമസഭാ സമ്മേളനത്തിന് പിന്നിലെന്ന് തിരുവഞ്ചൂര്‍

thiruvanchoor

തിരുവനന്തപുരം : സോളാര്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

സല്‍ബുദ്ധിയല്ല, കുബുദ്ധിയാണ് ഈ തീരുമാനത്തിന് പിന്നിലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

പ്രത്യേക നിയമസഭാ സമ്മേളനം നവംബര്‍ 9ന് ചേരാനാണ് തീരുമാനമായത്.

നിയമസഭ വിളിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. പ്രത്യേക സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

Top