ആദ്യ രണ്ട് ടെസ്റ്റും ജയിച്ച് ഇന്ത്യ ; മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന്

indian-team

ദ്യ രണ്ട് ടെസ്റ്റ് വിജയിച്ച് മൂന്നാം ടെസ്റ്റിലും വിജയം കൈവരിക്കാന്‍ ഇന്ത്യന്‍ ടീം ഇന്ന് ഇറങ്ങും.

ആതിഥേയരായ ശ്രീലങ്കയുമായിട്ടാണ് ഇന്ത്യയുടെ ടെസ്റ്റ്.

രണ്ടാം ടെസ്റ്റിലെ ഇന്ത്യയുടെ വിജയശില്‍പ്പി രവീന്ദ്ര ജഡേജ വിലക്ക് കാരണം അവസാന ടെസ്റ്റില്‍ കളിക്കാത്തത് ഇന്ത്യക്ക് തിരിച്ചടിയാണ്.

പരമ്പരയിലെ അവസാന ടെസ്റ്റും ജയിച്ചാല്‍ 1968 ന് ശേഷം വിദേശ മണ്ണില്‍ മൂന്ന് ടെസ്റ്റ് ജയിക്കുന്ന ക്യാപ്റ്റനായി വിരാട് കൊഹ്‌ലി മാറും.

ആശ്വാസ ജയം തേടിയാവും ശ്രീലങ്കന്‍ ടീം ഇന്ന് ഇറങ്ങുന്നത്. നിലവിലെ ഫോമിലെ ഇന്ത്യയെ പിടിച്ചുകെട്ടുക ലങ്കക്ക് ശ്രമകരമാണ്.

മറുവശത്ത് ആതിഥേയരായ ലങ്കയുടെ സ്ഥിതി പരിതാപകരമാണ് .പ്രമുഖ താരങ്ങളുടെ പരിക്കാണ് അവസാന ടെസ്റ്റിനൊരുങ്ങുന്ന ലങ്കക്ക് തിരിച്ചടിയാകുക.

പരിചയ സമ്പന്നരായ രംങ്കണ ഹെറാത്ത്, നുവാന്‍ പ്രദീപ്, ആഷ്‌ലെ ഗുണരത്‌ന എന്നിവരുടെ സേവനം ലങ്കക്ക് നഷ്ടമാകും. സ്വന്തം നാട്ടില്‍ ഇന്ത്യക്കെതിരെ ഒരു ടെസ്‌റ്റെങ്കിലും ജയിച്ച് മാനം രക്ഷിക്കലാണ് ലങ്കയുടെ ശ്രമം.

Top