ചുമട് ചുമന്നുള്ള യാത്ര അവസാനിപ്പിക്കാം; കുട്ടികളുടെ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ തീരുമാനം

school

ഭാരം ചുമന്നുള്ള യാത്ര ഇനി അവസാനിപ്പിക്കാം. വിദ്യാര്‍ഥികളുടെ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ വിദ്യാഭ്യാസ സമിതി ഇടപ്പെടുന്നു. നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് സെന്ററാണ് കുട്ടികളുടെ ഭാരം ചുമന്നുള്ള നടപ്പിന് പരിഹാരവുമായെത്തിയത്. പുസ്തകങ്ങള്‍ കുറയ്ക്കുക, ഭാരം കുറഞ്ഞ ബാഗുകള്‍ ഉപയോഗിക്കുക തുടങ്ങിയവയിലൂടെ വിദ്യാര്‍ഥികളുടെ ചുമട് ചുമന്നുള്ള യാത്ര അവസാനിപ്പിക്കുക എന്നതാണ് എന്‍സിഇആര്‍ടിയുടെ ലക്ഷ്യം.

പരിശീലനം വഴി വിദ്യാര്‍ഥികള്‍ക്ക് നിലവിലുള്ള ജോലി ഭാരം കുറയ്ക്കാനാണ് എന്‍.സി.ഇ.ആര്‍.ടിയുടെ തീരുമാനം. ഇത് വിദ്യാര്‍ഥികളുടെ ക്രിയാത്മകത വളര്‍ത്താനും, വിമര്‍ശനാത്മകമാക്കാനും ചിന്തയെ പരിപോഷിപ്പിക്കാനും സാധിക്കുമെന്നും എന്‍സിഇആര്‍ടി അധികൃതര്‍ അറിയിച്ചു.

പാഠ പുസ്തകങ്ങളുടെ ഭാരത്തില്‍ നിന്ന് കുട്ടികളെ വേര്‍പ്പെടുത്തി അനുഭവ ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസം നല്കാനാണ് ശ്രമിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. മാനസീകമോ, ശാരീരികമോ ആയ ഒരു ബുദ്ധിമുട്ടും കുട്ടികളില്‍ ചെലുത്തരുതെന്നാണ് തീരുമാനമെന്നും അവര്‍ അറിയിച്ചു.

അടുത്തിടെ പല രീതിയിലുള്ള പഠനമാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചിരുന്നു. പുസ്‌കം അടിസ്ഥാനമാക്കിയുള്ള പഠനമായിരുന്നു അത്. വിദ്യാര്‍ഥികള്‍ ഒരു പുസ്തക പുഴുവായി മാത്രം മാറുന്ന ഒരു അവസ്ഥയിലേക്കാണ് അത് കൊണ്ടെത്തിച്ചതെന്നും പൊതു കാര്യങ്ങളെ കുറിച്ച് കുട്ടികളില്‍ ഒരു ധാരണയും ഇല്ലെന്നും അധികൃതര്‍ വെളിപ്പെടുത്തി.

സാധാരണ ഒരു പതിമൂന്നു വയസുകാരനായ കുട്ടി ചുമക്കുന്നത് 5 മുതല്‍ 10 കിലോ വരെ ഭാരമുള്ള ബാഗുകളാണ്. മിക്ക സ്‌കൂളുകളും ദിവസവും എല്ലാ പുസ്തകങ്ങളും കൊണ്ടുവരാന്‍ നിര്‍ബന്ധിക്കാറുണ്ട്. ഇത് കൂടാതെ കുട, ബോക്‌സ്, ലഞ്ച് ബോക്‌സ, വെള്ളം ഇതു കൂടിയാകുമ്പോള്‍ മിനിമം ഒരു കുട്ടി ദിനം പ്രതി ചുമക്കുന്നത് 20 കിലോയ്ക്ക് അടുത്താണ്. ഇത് പലപ്പോഴും വിദ്യാര്‍ഥികളില്‍ നടു വേദന, കഴുത്തു വേദന, തുടങ്ങി ചെറുപ്പം മുതല്‍ പല അസുഖങ്ങളിലേക്കും എത്തിക്കുമെന്നും ഗംഗ റാം ഹോസ്പ്പിറ്റലിലെ ഡോ. പ്രതീക് വെളിപ്പെടുത്തി.

Top