പരിശീലനത്തിന് പണമില്ല ; മെഡലുകൾ വിൽക്കാനൊരുങ്ങി ഇന്ത്യന്‍ നീന്തല്‍ താരം സജന്‍ പ്രകാശ്

ബെംഗളുരു: ഇന്ത്യയിലെ എല്ലാ കായിക താരങ്ങൾക്കും എല്ലാവിധ സഹായങ്ങളും നൽകുന്നുവെന്ന് പറയുന്ന ഭരണകൂടത്തിന് തിരിച്ചടി.

പരിശീലനത്തിന് പണം തേടി ഇന്ത്യന്‍ ഒളിംപിക്‌സ് താരം മെഡല്‍ വില്‍ക്കുന്നു.

റിയോ ഒളിമ്പിക്‌സ് യോഗ്യത നേടിയ ഏക ഇന്ത്യന്‍ നീന്തല്‍ താരമായ സജന്‍ പ്രകാശാണ് പരിശീലനത്തിന് പണമില്ലാതെ തന്റെ മെഡലുകള്‍ വില്‍ക്കുന്നത്.

ദേശീയ ഗെയിംസിലെ ആറ് സ്വര്‍ണ മെഡലുകള്‍ വില്‍ക്കാനാണ് തീരുമാനം. വിദഗ്ധ പരിശീലനത്തിനായി ലക്ഷങ്ങൾ വേണമെന്നിരിക്കെ സർക്കാർ ജോലിയിൽ നിന്നുള്ള ശമ്പളം ഉൾപ്പടയെുള്ള സഹായം കിട്ടുന്നില്ലെന്ന് സജൻ പ്രകാശ് പറയുന്നു.

പരിശീലനത്തിന് മറ്റ് വഴികളില്ലെന്നും പണമില്ലാത്തതിനാല്‍ കോമണ്‍ വെല്‍ത്ത് -ഏഷ്യന്‍ ഗെയിംസുകളുടെ പരിശീലനം മുടങ്ങുന്നതായും സജന്‍ പറഞ്ഞു.

ജനുവരിയിൽ കേരള പൊലീസിൽ നിയമനം കിട്ടിയെങ്കിലും സാങ്കേതിക പ്രശ്നങ്ങളിൽ കുടുങ്ങി ശമ്പളം ഇതുവരെ കിട്ടിയിട്ടില്ല.

വലിയ ചാമ്പ്യൻഷിപ്പുകൾ മുന്നിൽ നിൽക്കെ പരിശീലനത്തിന് സാമ്പത്തിക ബുദ്ധിമുട്ട് തടസ്സമാവാതിരിക്കാൻ സർക്കാർ ഇടപെടുമെന്നാണ് സജന്‍റെ പ്രതീക്ഷ.

Top