നടിയെ ആക്രമിച്ച കേസ്‌ ; ദിലീപിനെതിരെ മതിയായ തെളിവുകളുണ്ടെന്ന് എസ് പി എ.വി ജോര്‍ജ്

dileep

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ മതിയായ തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് റൂറല്‍ എസ് പി എ.വി ജോര്‍ജ്.

കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുന്ന സാഹചര്യത്തില്‍ തികഞ്ഞ ആത്മവിശ്വാസം ഉണ്ടെന്നും എ.വി ജോര്‍ജ് അറിയിച്ചു.

അതേസമയം, യുവ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന്‌ പൊലീസ് പറഞ്ഞു.

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ജയിലില്‍ ഉണ്ടായിരുന്ന ചാര്‍ളിയുടെ രഹസ്യ മൊഴിയെടുക്കാനുള്ള നീക്കം ദിലീപ് തടഞ്ഞെന്നും, ലക്ഷ്യയിലെ ജീവനക്കാരനെയും സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും അറിയിച്ചു.

പാസ്‌പോര്‍ട്ട് കിട്ടണമെന്ന ദിലീപിന്റെ ഹര്‍ജിയെ എതിര്‍ത്തായിരിക്കും റിപ്പോര്‍ട്ട്.

Top