ബിഹാറില്‍ എസ്ബിഐയില്‍ നിന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം കവര്‍ന്നു

ബങ്ക: ബിഹാറില്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മോഷണം.

എസ്ബിഐയില്‍ നിന്ന് തോക്കുധാരികള്‍ അഞ്ച് ലക്ഷം രൂപ കവര്‍ന്നു.

വെള്ളിയാഴ്ച വൈകുന്നേരം ബങ്ക ജില്ലയിലെ കോത്താരിയ ബസാര്‍ ശാഖയിലായിരുന്നു സംഭവം.

ബൈക്കിലെത്തിയ ഏഴ് അക്രമികള്‍ ബാങ്കിലേക്ക് അതിക്രമിച്ചുകയറി ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പണം കവര്‍ന്നത്. പിന്നീട് കവര്‍ച്ചക്കാര്‍ കടന്നുകളയുകയും ചെയ്തു. ബാങ്ക് കോത്താരിയ പോലീസ് സ്റ്റേഷനു 100 മീറ്റര്‍ മാത്രം അകലെയാണ് ബാങ്ക് സ്ഥിതിചെയ്യുന്നത്.

Top