യുവജന സംഘടനയും തിരിഞ്ഞു ; തോമസ് ചാണ്ടി രാജി വയ്ക്കണമെന്ന് എഐവൈഎഫ്

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജി വയ്ക്കണമെന്ന് കമ്യൂണിസ്റ്റ് യുവജന സംഘടന എഐവൈഎഫ്.

സംസ്ഥാന എക്‌സിക്യൂട്ടീവ് ആണ് മന്ത്രിയുടെ രാജി ഉന്നയിച്ചത്.

കളക്ടറുടെ റിപ്പോര്‍ട്ടില്‍ ഉടന്‍ നടപടിയെടുക്കണമെന്നും, കയ്യേറ്റങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ സമഗ്ര പരിശോധന നടത്തണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.

അതേസമയം, തോമസ് ചാണ്ടി വിഷയത്തില്‍ കയ്യേറ്റം സംബന്ധിച്ച് ആധികാരികമായി പറയേണ്ടത് സര്‍ക്കാരാണെന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കണമെന്നും വി.എസ് പ്രതികരിച്ചു.

Top