മുസഫര്‍ നഗര്‍ കലാപമുള്‍പ്പെടെ 131 കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍

yogi-adithya-nath

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ കലാപമുള്‍പ്പെടെ 131 കലാപ കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം കുറഞ്ഞത് ഏഴ് വര്‍ഷമെങ്കിലും തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്ന കേസുകളാണ് പിന്‍വലിക്കുന്നത്. ഇതിന് പുറമെ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയെന്ന കുറ്റം ചുമത്തിയ 16 കേസുകളും രണ്ട് മതസ്പര്‍ദ്ധ കേസുകളും പിന്‍വലിക്കുന്നവയില്‍ ഉള്‍പ്പെടുന്നു.

2013ല്‍ മുസഫര്‍ നഗര്‍, ഷംലി തുടങ്ങിയ പ്രദേശങ്ങളില്‍ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട കൊലപാതക, വധശ്രമ കേസുകള്‍ ഉള്‍പ്പെടെ പിന്‍വലിക്കുമെന്നാണ് റിപ്പോര്‍ട്ട്. 13 കൊലപാതക കേസുകളും 11 വധശ്രമ കേസുകളും ഇതില്‍ ഉള്‍പ്പെടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട് .

മുസഫര്‍നഗര്‍, ഷംലി വര്‍ഗീയ കലാപങ്ങളില്‍ 62 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണിക്കിനാളുകള്‍ക്ക് വീട് നഷ്ടമാവുകയും ചെയ്തു. കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ 1455 പേര്‍ക്കെതിരെ 503 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഫെബ്രുവരി 23ന് യു.പി നിയമവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി കേസുകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് മുസഫര്‍നഗര്‍, ഷംലി ജില്ല മജിസ്‌ട്രേറ്റുമാര്‍ക്ക് കേസുകള്‍ പിന്‍വലിക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായമാരാഞ്ഞ് കത്ത് നല്‍കിയിരുന്നു.

Top