ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ മൊബൈല്‍ ഫോൺ ‘ഡിറ്റെല്‍’ വിപണിയിൽ

ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ മൊബൈല്‍ ഫോൺ ‘ഡിറ്റെല്‍’ കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നു.

299 രൂപയ്ക്കാന് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. 1.44 ഇഞ്ച് മോണോക്രോം ഡിസ്പ്ലേയുള്ള ഫോണില്‍ ഒരു സിംകാര്‍ഡ് മാത്രമാണ് ഉപയോഗിക്കാനാവുക.

650 എംഎഎച്ചാണ് ബാറ്ററിയുടെ ശേഷി. ചെറിയ ഫോണായതിനാല്‍ സ്റ്റാന്‍ഡ് ബൈ ആയി 15 ദിവസം വരെ ചാര്‍ജ്ജ് നില്‍ക്കുമെന്നാണ് കരുതപ്പെടുന്നത്.

ടോര്‍ച്ച്‌ ലൈറ്റും എഫ്‌എമ്മും സ്പീക്കറും ഫോണ്‍ ബുക്കുമെല്ലാം 299 രൂപയുടെ ഫോണിലുണ്ട്.

Top