ശശി തരൂരിന്റെ പരിഹാസത്തിന് മറുപടിയുമായി ലോകസുന്ദരി മാനുഷി ചില്ലര്‍

മുംബൈ: ശശി തരൂര്‍ എംപിയുടെ വിവാദ ട്വീറ്റിന് മറുപടിയുമായി ലോകസുന്ദരി മാനുഷി ചില്ലര്‍.

ശശി തരൂര്‍ എംപിയുടെ പരിഹാസത്തിന് അതേ നാണയത്തില്‍ തന്നെയാണ് മാനുഷി ചില്ലര്‍ തിരിച്ചടിച്ചിരിക്കുന്നത്.

‘ലോകം ജയിച്ച ഒരു പെണ്‍കുട്ടിക്ക്, പൊള്ളയായ ചെറിയ പരാമര്‍ശത്തിന്റെ പേരില്‍ വിഷമിക്കേണ്ട ആവശ്യമില്ലെന്ന’ ടൈംസ് ഓഫ് ഇന്ത്യ എംഡി വിനീത് ജെയ്‌ന്റെ ട്വീറ്റ് ഷെയര്‍ ചെയ്തു കൊണ്ട് മാനുഷി ട്വീറ്റ് ചെയ്തു.

‘ഇന്ത്യയില്‍ കറന്‍സി നിരോധിച്ചത് എന്ത് അബദ്ധമായി. ഇന്ത്യന്‍ പണം ലോകത്തെ കീഴടക്കിയെന്നു ബിജെപി മനസ്സിലാക്കണമായിരുന്നു. നോക്കൂ, നമ്മുടെ ‘ചില്ലര്‍’ (ചില്ലറ) പോലും ലോകസുന്ദരിയായിരിക്കുന്നു’ എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.

കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ വിഷയത്തെ മാനുഷിയുടെ നേട്ടവുമായി ബന്ധിപ്പിച്ച് കൊണ്ട് തരൂര്‍ ഇട്ട ട്വീറ്റ് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Top