ജയ് ഷായ്‌ക്കെതിരെ വാര്‍ത്ത നല്‍കിയതിന് പ്രതികാര നടപടികള്‍ അനുഭവിക്കുന്നുണ്ടെന്ന് ‘ദ വയര്‍’

ന്യൂഡല്‍ഹി: അമിത് ഷായുടെ മകന്‍ ജയ് ഷായ്‌ക്കെതിരെ വാര്‍ത്ത നല്‍കിയതിന് പ്രതികാര നടപടികള്‍ അനുഭവിക്കുന്നുണ്ടെന്ന് ഓണ്‍ലൈന്‍ പോര്‍ട്ടലായ ‘ദ വയര്‍’.

ജയ് ഷായുടെ വരുമാനവര്‍ധന സംബന്ധിച്ച് ഒരുവാര്‍ത്തയും നല്‍കരുതെന്ന് കോടതി ഉത്തരവ് ലഭിച്ചിട്ടുണ്ടെന്നും, അഹമ്മദാബാദ് സിവില്‍ കോടതിയുടെ പേരിലുള്ള ഉത്തരവാണ് ലഭിച്ചതെന്നും, എന്നാല്‍, പകര്‍പ്പിന്റെ ആധികാരികതയില്‍ സംശയമുള്ളതായും ദ വയര്‍ അറിയിച്ചു.

മാത്രമല്ല, കേസ് പരിഗണിക്കവേ തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ അവസരം ലഭിച്ചില്ലെന്നും പോര്‍ട്ടല്‍ ആരോപിക്കുന്നു.

എന്‍ഡിഎ സര്‍ക്കാര്‍ വന്നശേഷം ജയ് ഷായുടെ കമ്പനി അവിശ്വസനീയമായ അളവില്‍ വരുമാനമുണ്ടാക്കിയതായാണ് ഓണ്‍ലൈന്‍ പോര്‍ട്ടലായ ‘ദ വയര്‍’ വാര്‍ത്തനല്‍കിയത്.

അടിസ്ഥാന രഹിതമായ വാര്‍ത്ത നല്‍കി മാനഹാനി ഉണ്ടാക്കിയ സ്ഥാപനം നൂറുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ജയ് ഷാ പരാതി നല്‍കിയത്.

Top