ക്രിസ്തുമസ് സന്തോഷത്തോടെ ആഘോഷിക്കുവാന്‍ റയലിനെതിരായ വിജയം സഹായിക്കും; മെസ്സി

messi

ല്‍ ക്ലാസികോയില്‍ റയലിനെ മറികടന്ന് ബാഴ്‌സലോണയുടെ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഗംഭീരമാക്കുമെന്ന് ലയണല്‍ മെസ്സി.

ലാലിഗയിലെ പോരാട്ടത്തില്‍ മുന്നിലെത്തുന്നതിന് ബാഴ്‌സലോണയ്ക്കും റയലിനും വിജയം അനിവാര്യമാണ്.

ക്രിസ്തുമസ് ഇടവേളയുടെ മുന്‍പേയുള്ള മത്സരത്തില്‍ മികച്ച രീതിയുള്ള വിജയം സ്വന്തമാക്കണമെന്നാണ് മെസ്സിയുടെ ആഗ്രഹം.

റയല്‍ മഡ്രിഡുമായുള്ള മത്സരം എല്ലായിപ്പോഴും മികച്ചതാണെന്നും അവരുടെ മൈതാനത്തു തന്നെ അതില്‍ വിജയിക്കാനായാല്‍ അതു ബാഴ്‌സക്ക് ഗുണമാവുമെന്നും മെസി പറഞ്ഞു.

ക്രിസ്തുമസ് സന്തോഷത്തോടെ ആഘോഷിക്കുന്നതിന് റയലിനെതിരായ വിജയം സഹായിക്കുമെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു.

ഒരു മത്സരം കുറച്ചേ കളിച്ചുള്ളുവെങ്കിലും ബാഴ്‌സയുമായി പതിനൊന്നു പോയിന്റ് പുറകില്‍ നില്‍ക്കുന്ന റയലിന് കിരീട പോരാട്ടത്തിലെത്താന്‍ വിജയം കൂടിയേ തീരു.

Top