അംബേദ്ക്കര്‍ ചരമദിനത്തിലെ പൊതുഅവധി എടുത്തുകളഞ്ഞ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

Yogi Adityanath

ലക്‌നോ: ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ അംബേദ്ക്കര്‍ ചരമവാര്‍ഷിക ദിനത്തിലെ പൊതുഅവധി എടുത്തുകളഞ്ഞു.

പൊതു അവധി ദിവസം 16 ആയി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് അംബേദ്ക്കര്‍ ചരമദിനത്തിനുള്ള അവധിയും എടുത്തുകളഞ്ഞത്.

ഇതു സംബന്ധിച്ച് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്.

2015-ല്‍ സമാജ്‌വാദി പാര്‍ട്ടി ഏര്‍പ്പെടുത്തിയ പൊതുഅവധിയാണ് യോഗി പുറംതള്ളിയിരിക്കുന്നത്.

ബിഎസ്പിയാണ് ആദ്യമായി അംബേദ്ക്കര്‍ ചരമദിനത്തിന് അവധി അനുവദിച്ചത്. പിന്നീട് എസ്പി അധികാരത്തിലെത്തിയപ്പോള്‍ ഇത് അവസാനിപ്പിക്കുകയും 2015 ല്‍ പുനനാരംഭിക്കുകയും ചെയ്തിരുന്നു.

Top