പോര്‍ട്ടിങ്ങ് സംവിധാനത്തിന് 4 രുപ ചാര്‍ജ്ജാക്കി കുറയ്ക്കാന്‍ ചര്‍ച്ചയ്‌ക്കൊരുങ്ങി ട്രായ്

Mobile Phone

പോര്‍ട്ടിങ്ങ് സംവിധാനത്തിന് ചാര്‍ജ്ജ് കുറയ്ക്കുമെന്ന് സൂചന.

നിലവിലുള്ള നമ്പറില്‍ മാറ്റമില്ലാതെ ഓഫറുകളിലും ആനുകൂല്യങ്ങളിലും കോള്‍, ഇന്റര്‍നെറ്റ് നിരക്കുകളിലും തൃപ്തരല്ലെങ്കില്‍ ഉപഭോക്താവിന് മറ്റേതെങ്കിലും ടെലകോം സേവനദാതാവിലേക്ക് പോര്‍ട്ട് ചെയ്യാവുന്നതാണ്.

ഇങ്ങനെ പോര്‍ട്ട് ചെയ്യുമ്പോഴുള്ള പ്രൊസസിങ്ങ് ചാര്‍ജ്ജ് അല്‍പം കൂടുതലാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

എന്നാല്‍, ഈ പ്രശ്‌നത്തിനൊരു പരിഹാരം ഉണ്ടാവുകയാണ്. പോര്‍ട്ട് ചെയ്യാനാനുള്ള പ്രൊസസിങ്ങ് ചാര്‍ജ്ജ് നാല് രൂപയാക്കി കുറക്കുന്നതിനാണ് ട്രായ് (ടെലകോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) തയ്യാറെടുക്കുന്നത്.

നിലവില്‍ 19 രൂപയാണ് പ്രൊസസിങ്ങ് ചാര്‍ജ്ജ്. പ്രൊസസിങ്ങ് ചാര്‍ജ്ജ് കുറയ്ക്കുന്നതിനെക്കുറിച്ച് ഓഹരി ഇടപാടുകാരുമായും ട്രായ് ചര്‍ച്ച നടത്തും.

Top