ടെസ്റ്റിങ്ങ് ഘട്ടം അവസാനിച്ചു ‘ഷവോമി റെഡ്മി 5എ’ വിപണിയില്‍

ടെസ്റ്റിങ്ങ് ഘട്ടം അവസാനിച്ച് ഷവോമി റെഡ്മി 5എ വീണ്ടും വിപണിയില്‍.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ സ്മാര്‍ട്ട്‌ഫോണ്‍ ടെസ്റ്റിങ്ങ് ഘട്ടത്തിലായിരുന്നു.

റെഡ്മി 5എ അതിന്റെ മുന്‍ഗാമിയായ റെഡ്മി 4എക്ക് സമാനമായ സവിശേഷതകളാണ് നല്‍കുന്നത്.

മെറ്റല്‍ ബോഡിയുമായാണ് റഡ്മി 5എ എത്തിയിരിക്കുന്നത്.മെറ്റല്‍ ബോഡി ഉണ്ടായിരുന്നിട്ടും സ്മാര്‍ട്ട്‌ഫോണ്‍ കനം കുറഞ്ഞതായി തോന്നുന്നു.

പിന്നില്‍ സ്പീക്കര്‍ ഗ്രില്‍സും ഇടതു വശത്തുള്ള ക്യാമറയുമാണ് ഫോണിന്റെ പ്രത്യേകത. ഇതൊരു ബജറ്റ് സ്മാര്‍ട്ട് ഫോണ്‍ ആയതിനാല്‍ ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ഇല്ല.

റെഡ്മി 5എക്ക്  5 ഇഞ്ച് ഡിസ്‌പ്ലേ, ക്വാഡ് കോര്‍ 64ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് സ്‌റ്റോറേജ് എക്‌സ്പാന്‍ഡബിള്‍ എന്നിവയാണ് പ്രധാന സവിശേഷത.

3000എംഎഎച്ച് ബാറ്ററിയാണ് റെഡ്മി 5എക്ക് നല്‍കിയിരിക്കുന്നത്. 4ജി എല്‍ടിഇ, വൈഫൈ, ബ്ലൂട്ടൂത്ത്, ഡ്യുവല്‍ സിം സപ്പോര്‍ട്ട് എന്നിവഉള്‍പ്പെടുന്ന റെഡ്മി 5എയുടെ വില ഏകദേശം 5,900 രൂപയാണ്.

ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ നിന്നും ഈ ഫോണ്‍ ഓക്ടോബര്‍ 17 പത്ത് മണി മുതല്‍ ലഭ്യമാകും.

മീ മാള്‍, മീ ഹോം, JD.com, മീ സ്‌റ്റോര്‍ കൂടാതെ ചൈനയിലും ലഭ്യമാണ്.

Top