ആന്ധ്രാപ്രദേശിലെ ഉപതിരഞ്ഞെടുപ്പ് ; തെലുങ്കു ദേശം പാര്‍ട്ടിക്ക് ജയം

by election

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ നന്ദ്യാല്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ തെലുങ്കു ദേശം പാര്‍ട്ടി (ടി ഡി പി)സ്ഥാനാര്‍ത്ഥി ഭൂമ ബ്രഹ്മാനന്ദ റെഡ്ഡിക്ക് ജയം.

ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും തമ്മില്‍ ശക്തമായ മത്സരം നടന്ന മണ്ഡലത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ശില്പ മോഹന്‍ റെഡ്ഡിയെയാണ് ഭൂമ ബ്രഹ്മാനന്ദ റെഡ്ഡി പരാജയപ്പെടുത്തിയത്.

80 ശതമാനം പോളിംഗ് നടന്ന നന്ദ്യലില്‍ 27,466 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് റെഡ്ഡി വിജയം കൈവരിച്ചത്.

നന്ദ്യാലില്‍ എംഎല്‍എയായിരുന്ന ഭൂമ നാഗി റെഡ്ഡി മരിച്ചതിനെ തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്.

Top