എമര്‍ജന്‍സി എക്‌സിറ്റിലൂടെ കൗമാരക്കാരന്‍ റണ്‍വേയില്‍ ചാടി, പിന്നെ സംഭവിച്ചത് ?

സാന്‍ഫ്രാന്‍സിസ്‌കോ: വിമാനത്തിലെ യാത്രക്കാരനായ കൗമാരക്കാരന്‍ ലാന്‍ഡ് ചെയ്ത വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റിലൂടെ റണ്‍വേയിലേക്കു ചാടി.

യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തിലാണ് സംഭവം.

പനാമ സിറ്റിയില്‍ നിന്നു സാന്‍ഫ്രാന്‍സിസ്‌കോയിലെത്തിയ കോപ എയര്‍ലൈന്‍സ് 208 വിമാനത്തിലെ യാത്രക്കാരനായ പതിനേഴുകാരനാണ് എമര്‍ജന്‍സി എക്‌സിറ്റിലൂടെ പുറത്തുചാടിയത്. ഗേറ്റിലേക്കു പേകാന്‍ കാത്തുനില്‍ക്കുന്നതിനിടെ എമര്‍ജന്‍സി വാതില്‍ തുറന്ന് ഇയാള്‍ പുറത്തേക്കു ചാടുകയായിരുന്നു. ഇയാളെ ഉടന്‍തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു.

അമേരിക്കന്‍ പൗരനായ കൗമാരക്കാരന്റെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. വിമാനത്തില്‍ നിന്ന് ഇയാള്‍ ചാടാനുണ്ടായ കാരണം വ്യക്തമല്ല.

Top