ജഡ്ജിമാര്‍ എല്ലാം സര്‍ക്കാര്‍ അനുകൂലികളല്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ജഡ്ജിമാര്‍ എല്ലാം സര്‍ക്കാര്‍ അനുകൂലികളല്ലെന്ന് സുപ്രീംകോടതി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബഞ്ച് ആണ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

പരമോന്നത നീതിപീഠത്തിലെ ചില ന്യായാധിപന്മാര്‍ സര്‍ക്കാര്‍ അനുകൂലികളാണെന്ന സുപ്രീംകോടതി ബാര്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് ഒരു ചാനല്‍ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുപ്രീംകോടതി വിശദീകരണം നല്‍കിയത്.

ജഡ്ജിമാര്‍ക്ക് സര്‍ക്കാര്‍ അനുകൂല നിലപാടുണ്ടായിരുന്നെങ്കില്‍ ദിവസേന കോടതിയില്‍ നിന്ന് സര്‍ക്കാരിനെതിരെയുള്ള പരാമര്‍ശങ്ങള്‍ ഉണ്ടാവില്ലായിരുന്നെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ.എം. ഖന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബഞ്ച് അഭിപ്രായപ്പെട്ടു.

Top