അഭിഭാഷകരുടെ ഫീസിന് നിയന്ത്രണം വേണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: അഭിഭാഷകര്‍ വാങ്ങുന്ന ഫീസിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി.

അഭിഭാഷകര്‍ കൂടിയനിരക്കില്‍ ഫീസ് ആവശ്യപ്പെടുമ്പോള്‍ പാവപ്പെട്ടവര്‍ക്ക് നീതി ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഈ നിര്‍ദ്ദേശം നല്‍കിയത്.

സുപ്രീംകോടതിയുടെ തന്നെ വിവിധ വിധികളും ലോ കമ്മീഷന്‍ റിപ്പോര്‍ട്ടുകളും എടുത്തു പറഞ്ഞ ജസ്റ്റിസുമാരായ ആദര്‍ശ് കെ ഗോയല്‍, യു.യു ലളിത് എന്നിവര്‍ അഭിഭാഷക ജോലി നീതിപൂര്‍വ്വമാക്കാന്‍ നിയമനിര്‍മ്മാണം നടത്തേണ്ട സമയം അതിക്രമിച്ചുവെന്നും വ്യക്തമാക്കി.

Top