തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പിന് സുപ്രീംകോടതി അംഗീകാരം നല്‍കി

supreame court

ന്യൂഡല്‍ഹി:തമിഴ്‌നാട് നിയമസഭയില്‍ പുതിയ വിശ്വാസ വോട്ടുചെയ്യല്‍ സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി അംഗീകരിച്ചു.

പനീര്‍സെല്‍വം വിഭാഗത്തിലെ പ്രമുഖ നേതാവായ കെ.പാണ്ഡ്യരാജന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി അംഗീകരിച്ചത്.

ഇടപ്പാടി കെ.പളനിസ്വാമി ഗവണ്‍മെന്റിന് പുതിയൊരു വിശ്വാസ വോട്ട് രഹസ്യ ബാലറ്റിലൂടെ നടത്തണമെന്ന് ഒ.പി.എഫ്. വിഭാഗം വാദിച്ചു.

സീനിയര്‍ അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യവും ,ഫെര്‍ണാണ്ടസുമാണ് ഹര്‍ജിക്കാരനായ കെ.പാണ്ഡ്യരാജനുവേണ്ടി വാദിച്ചത്.

Top