തെരുവു നായ്ക്കളെ കൊല്ലുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് സുപ്രീം കോടതി

stray dog

ന്യൂഡല്‍ഹി: തെരുവു നായ്ക്കളെ കൊല്ലുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശം.

തിരുവനന്തപുരം കിഴുവിലം ഗ്രാമപഞ്ചായത്തിനെതിരെയുള്ള കോടതിയലക്ഷ്യക്കേസ് പരിഗണിക്കുന്നിതിനിടെയാണ് കോടതി മുന്നറിയിപ്പ് നല്‍കിയത്. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കേസിലേക്ക് അനാവശ്യമായി വലിച്ചിഴച്ചുവെന്ന ആറ്റിങ്ങല്‍ ഗ്രാമപഞ്ചായത്തിന്റെ പരാതിയില്‍ ഹര്‍ജിക്കാരിയായ നികിത ആനന്ദില്‍നിന്ന് കോടതി വിശദീകരണം ആവശ്യപ്പെട്ടു.

പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ നിരുപാധികം മാപ്പ് അപേക്ഷിച്ചതിനെ തുടര്‍ന്ന് കോടതിയലക്ഷ്യക്കേസ് അവസാനിപ്പിച്ചു.Related posts

Back to top