ഗൊരഖ്പൂര്‍ വിഷയത്തില്‍ ഇടപെടാനാവില്ല, അന്വേഷണസംഘത്തിന് അനുമതിയില്ല ; കോടതി

ന്യൂഡല്‍ഹി: ഗൊരഖ്പൂര്‍ വിഷയത്തില്‍ സ്വമേധയാ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. പ്രത്യേക അന്വേഷണസംഘത്തിന് അനുമതി നല്‍കാന്‍ കഴിയില്ലെന്നും കോടതി.

പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി വിധി. മാത്രമല്ല, ഹര്‍ജിക്കാരനോട് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനും കോടതി നിര്‍ദേശിച്ചു.

ഇതിനിടെ, അപകടത്തില്‍ ജില്ലാ കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഓക്‌സിജന്റെ അഭാവമുണ്ടായിരുന്നെങ്കിലും അതല്ല മരണ കാരണമെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍, ഓക്‌സിജന്‍ വിതരണത്തില്‍ വീഴ്ച സംഭവിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 74 ആയി.

Top