കാണാതായ നാല് വയസുകാരിയുടെ മൃതദേഹം തെരുവ് നായ്ക്കള്‍ ഭക്ഷിച്ച നിലയില്‍

Rape

പട്യാല: പഞ്ചാബിലെ പട്യാലയില്‍ നിന്നും കഴിഞ്ഞ ചൊവ്വാഴ്ച കാണാതായ നാല് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സിന് സമീപമുള്ള വനത്തില്‍ തെരുവ് നായ്ക്കള്‍ ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെടുത്തതെന്ന് പഞ്ചാബ് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ റാം സിംഗാണ് (23) കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

പിതാവുമായുള്ള ശത്രുതയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നു.

ഒക്ടോബര്‍ 24നാണ് ഗുരു തേജ് ബഹാദൂര്‍ നഗറിലെ വീടിന് പുറത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ റാം സിംഗ് തട്ടിക്കൊണ്ടു പോയത്.

Top