സംസ്ഥാന സര്‍ക്കാര്‍ ബിജെപിയെ തൃപ്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് മുസ്‌ലിം ലീഗ്

പാലക്കാട്: സമസ്ത മേഖലകളിലും സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരുമെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപിയെ സംതൃപ്തി ശ്രമിക്കുന്നതെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി.

സംവരണം ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയല്ലെന്നും, സാമൂഹികനീതി നടപ്പാക്കലാണെന്നും, സംവരണം തന്നെ എടുത്തുകളയണമെന്നു പറയുന്ന കേന്ദ്രത്തിന്റെ വാദങ്ങള്‍ക്ക് ശക്തിപകരുന്നതാണു തീരുമാനമെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു.

അഴിമതി കണ്ടെത്തിയതിനാല്‍ വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്‌സിക്കു വിടുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നതെന്നും, അഴിമതിയുണ്ടെങ്കില്‍ തടയുന്നതിനെ പിന്തുണയ്ക്കുന്നെന്നും, എന്നാല്‍ വഖഫ് ആക്ട് പ്രകാരം മുസ്‌ലിം വിഭാഗക്കാരെ മാത്രം നിയമിക്കാന്‍ കഴിയുന്ന സ്ഥലത്ത് പിഎസ്‌സി വഴി നിയമനം നടത്താന്‍ സാധിക്കില്ലെന്നും, സംവരണ വിഷയത്തിലും വഖഫ് ബോര്‍ഡ് നിയമനത്തിലും സര്‍ക്കാരിന്റേത് അനാവശ്യ ഇടപെടലാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top