ലേക്ക് ബ്ലൂ നിറത്തില്‍ ‘ഷവോമി റെഡ്മി നോട്ട് 4 എ’യുടെ സ്‌പെഷ്യല്‍ പതിപ്പ് എത്തി

വോമി റെഡ്മി നോട്ട് 4 എ സ്‌പെഷ്യല്‍ പതിപ്പ് ലേക്ക്‌ ബ്ലൂ നിറത്തിലുള്ള പുതിയ ഫോണുമെത്തിയിരിക്കുകയാണ്.

സ്വച്ഛ് ഭാരത് പദ്ധതിയ്ക്ക് കീഴില്‍ ഷവോമിയുടെ ബെംഗളൂരു തടാക സംരക്ഷണത്തിനായുള്ള വേക്ക് ദി ലേക്ക് പരിപാടിയുടെ ഭാഗമായാണ് ഷവോമി നീലനിറത്തില്‍ ഒരു ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്.

4ജിബി റാമും 64 ജിബി ഇന്റേണല്‍ മെമ്മറിയുമാണ് ഫോണിനുള്ളത്. മോഡലിന്റെ വില 12,999 രൂപയാണ്.

5.5 ഇഞ്ച് ഫുള്‍ എച്.ഡി ഡിസ്‌പ്ലേ, ആന്‍ഡ്രോയിഡ് മാര്‍ഷ്മാള്ളോ, 4100 mAh ബാറ്ററി, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ എന്നിവയാണ് ഫോണിന്റ് സവിശേഷതകള്‍.

Top