20 ദിവസം മുമ്പ് വാങ്ങിയ സ്മാര്‍ട്ട്‌ഫോണ്‍ പാന്റസിന്റെ പോക്കറ്റില്‍ പൊട്ടിത്തെറിച്ചു

ഗോദാവരി: പാന്റ്‌സിന്റെ പോക്കറ്റില്‍ കിടന്ന ഫോണ്‍ പൊട്ടിത്തെറിച്ചു.

ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരിയിലാണ് സംഭവം. പുതുതായി വാങ്ങിയ റെഡ്മി നോട്ട് 4 സ്മാര്‍ട്ട്‌ഫോണാണ് പോക്കറ്റില്‍ കിടന്ന് പൊട്ടിത്തെറിച്ചത്.

അപകടത്തിനിരയായ ഭാവന സൂര്യകിരണ്‍ എന്ന യുവാവിന്റെ തുടയില്‍ പൊള്ളലേറ്റു. ബൈക്ക് ഓടിക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറി. പൊട്ടിത്തെറിച്ചയുടന്‍ ഫോണ്‍ പുറത്തെടുക്കാന്‍ ഭാവനയ്ക്കു കഴിഞ്ഞില്ല. തുടര്‍ന്ന് നാട്ടുകാരാണ് ഇയാളുടെ രക്ഷയ്‌ക്കെത്തിയത്.

20 ദിവസം മുമ്പാണ് ഭാവന ഫോണ്‍ വാങ്ങിയത്. ഫോണ്‍ പൊട്ടിത്തെറിച്ചതില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇയാള്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചിട്ടുണ്ട്.

Top