മെഡിക്കല്‍ഫീസ് കുറച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് എസ് എഫ് ഐ

തിരുവനന്തപുരം: മെഡിക്കല്‍ ഫീസ് കുറച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടന എസ്എഫ്ഐ.

മെരിറ്റ് സീറ്റുകള്‍ ഇല്ലാതാക്കിയ സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്നും, സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു മെഡിക്കല്‍ പ്രവേശനം നടത്തണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു.

സ്വാശ്രയ മേഖലയില്‍ എസ്എഫ്‌ഐ എടുത്ത നിലപാടുകളെ പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചു എന്നും സംഘടന ആരോപിച്ചു.

Top