ആരാധകർക്ക് ആവേശമായി സൂപ്പർഹിറ്റ് ചിത്രം ‘ഒാം ശാന്തി ഓമിന്റെ’ രണ്ടാം ഭാഗം എത്തുന്നു

പ്രേക്ഷക ഹൃദയം കിഴടക്കിയ ബോളിവുഡ് ചിത്രമാണ്’ ഒാം ശാന്തി ഓം’. ഷാരുഖ് ഖാനും , ദീപികയും തകർത്തഭിനയിച്ച ഒാം ശാന്തി ഓം വീണ്ടും വെള്ളിത്തിരയിൽ എത്തുന്നു.

ഒാം ശാന്തി ഓമിന് രണ്ടാം ഭാഗം വരുന്നു എന്ന വാർത്തയാണ് ഇപ്പോൾ ബി ടൗണിലെ പുതിയ വിഷയം.

കിംഗ് ഖാൻ തന്നെ ഇത് സംബന്ധിച്ച് തന്റെ ട്വിറ്ററിൽ സൂചന നൽകിയതോടെ ആവേശത്തിലാണ് ആരാധകരും.

തന്റെ മക്കൾ ഏറെ ഇഷ്‌ടപ്പെടുന്ന ചിത്രമാണ് ഒാം ശാന്തി ഓമെന്നും. എന്തുകൊണ്ട് അതിനൊരു രണ്ടാം ഭാഗം ഒരുക്കികൂടാ എന്നായിരുന്നു ഷാരൂഖിന്റെ ട്വീറ്റ്. ചിത്രത്തിന്റെ സംവിധായിക ഫറാഖാനോടായിരുന്നു താരത്തിന്റെ ചോദ്യം.

2007 ലാണ് ഒാം ശാന്തി ഓം റിലിസ് ചെയ്‌തത്. ബോളിവുഡ് സുന്ദരി ദീപിക പദുകോണിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയായിരുന്നു ഇത്.

ഫറാഖാന്റെ സംവിധാന മികവിൽ ഒരുങ്ങിയ ഒാം പ്രകാശിനെയും (ഷാരൂഖ്) ശാന്തി പ്രിയയെയും(ദീപിക) വീണ്ടും കാണാൻ സാധിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.

Top