മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ തൂങ്ങി മരിച്ച നിലയില്‍

suicide

കാസര്‍കോഡ്: മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഹയര്‍സെക്കഡറി സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

കുണ്ടംകുഴി ഗവ:ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബാബു (56)വിനെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

രാജപുരം കൊട്ടോടി പുഴക്കരയിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. രണ്ടു മാസത്തോളം തലവേദനയെ തുടര്‍ന്നു അവധിയിലായിരുന്നു ഇയാള്‍.

അസുഖത്തെ തുടര്‍ന്ന് കടുത്ത മാനസിക വിഷമം കാരണമാണ് ജീവനൊടുക്കിയതെന്നാണ് സംശയം. ഭാര്യയും രണ്ടു മക്കളും ഉണ്ട്.

Top