ജെയ്റ്റ്‌ലിയുടെ സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന്‌ കോടിയേരി ബാലകൃഷ്ണന്‍

KODIYERI

തിരുവനന്തപുരം: കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ബി.ജെ.പിയുടെ ആക്രമണത്തിന് ഇരയായ സി.പി.എം രക്തസാക്ഷി കുടുംബങ്ങളെ അണിനിരത്തി രാജ്ഭവന് മുന്നില്‍ നടത്തുന്ന പ്രക്ഷോഭ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയതലത്തില്‍ കേരളത്തെ മോശമായി ചിത്രീകരിക്കാനുള്ള ആര്‍.എസ്.എസ് അജണ്ടയുടെ ഭാഗമായാണ് ജെയ്റ്റ്‌ലിയുടെ സന്ദര്‍ശനമെന്നാണ് സി.പി.എം ആരോപണം.

മാത്രമല്ല, ജെയ്റ്റ്‌ലിയുടെ സന്ദര്‍ശനത്തിന് മുമ്പായി ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ ജെയ്റ്റ്‌ലിക്ക് കത്തെഴുതിയിരുന്നു. കേന്ദ്രമന്ത്രിയെന്ന നിലയില്‍ കേരളത്തിലെത്തുമ്പോള്‍ ആക്രമണത്തിനിരയായി സി.പി.എം പ്രവര്‍ത്തകരെയും സന്ദര്‍ശിക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ജി.എസ്.ടിയില്‍ ആശങ്ക നിലനില്‍ക്കുമ്പോഴും അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ക്കിടയിലും കേരളത്തിലെത്തിയ ജെയ്റ്റ്‌ലിക്ക് അഭിനന്ദനങ്ങള്‍ എന്നായിരുന്നു സന്ദര്‍ശനത്തോടുള്ള എം.ബി രാജേഷ് എം.പിയുടെ പരിഹാസം.

Top