രോഹിംഗ്യകള്‍ക്ക് മൗലിക അവകാശങ്ങള്‍ അവകാശപ്പെടാനാവില്ല, സുപ്രീം കോടതിയില്‍ കേന്ദ്രം

supreame court

ന്യൂഡല്‍ഹി: രോഹിംഗ്യ മുസ്ലിംകള്‍ക്ക് മൗലിക അവകാശങ്ങള്‍ അവകാശപ്പെടാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.

സുപ്രീം കോടതിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ പൗരന്‍മാര്‍ അല്ലാത്തവര്‍ക്കുപോലും അവകാശപ്പെടാമെങ്കിലും അനധികൃത കുടിയേറ്റക്കാര്‍ക്ക് മൗലിക അവകാശങ്ങള്‍ക്ക് അര്‍ഹതയില്ലെന്ന് കേന്ദ്രം അറിയിച്ചു.

മ്യാന്‍മറിലേക്ക് നാടുകടത്തുന്നതിനെതിരെ രണ്ട് രോഹിംഗ്യ അഭയാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

വിവിധ രാജ്യാന്തര സംഘടനകള്‍ ഇക്കാര്യത്തില്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ബോധ്യമുള്ളവരാണ്. എന്നാല്‍ നിയമാനുസരണം മാത്രമാണ് ഇന്ത്യ ഇക്കാര്യത്തില്‍ നിലപാട് കൈക്കൊണ്ടിട്ടുള്ളത്. ഒരു പരമാധികാര രാഷ്ട്രമെന്ന നിലയില്‍, ബാധ്യതയുള്ള കടപ്പാടുകളെ ഇന്ത്യ ആദരിക്കുമെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു.

Top