റിലയന്‍സ് ജിയോ ക്യാഷ്ബാക്ക് ഓഫര്‍ ഡിസംബര്‍ 15 വരെ നീട്ടി

Reliance GIO

ടെലികോം സേവന ദാതാക്കളെല്ലാം വിപണിയില്‍ മത്സരിക്കുകയാണ്. അതിനായി പുതിയ ഓഫറുകളാണ് കമ്പനികള്‍ മുന്നോട്ടു വയ്ക്കുന്നത്.

റിലയന്‍സ് ജിയോ, വോഡഫോണ്‍, എയര്‍ടെല്‍, ഐഡിയ, ബിഎസ്എന്‍എല്‍ തുടങ്ങി കമ്പനികളെല്ലാം ദിവസം ഒരു ജിബി ഡേറ്റ നല്‍കുന്ന ഓഫറുകളാണ് അവതരിപ്പിച്ചത്.

അതേസമയം റിലയന്‍സ് ജിയോ തുടങ്ങിയ 2,599 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ഡിസംബര്‍ 15 വരെ ലഭിക്കുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു.

399 രൂപയ്‌ക്കോ അതിനു മുകളിലോ റീചാര്‍ജ് ചെയ്താലാണ് 2,599 രൂപ തിരിച്ചു നല്‍കുന്നത്.

399 രൂപയ്‌ക്കോ അതിനു മുകളിലോ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 400 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്കായും 300 രൂപ ക്യാഷ് ബാക്ക് വൗച്ചറായും ശേഷിക്കുന്ന 1899 രൂപയ്ക്ക് ഇ–കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ വഴി ഷോപ്പിങ്ങും നടത്താം.

ദിവസം ഒരു ജിബി അതിവേഗ ഡേറ്റ എന്ന പ്ലാന്‍ സജീവമാക്കിയത് റിലയന്‍സ് ജിയോയാണ്. 309 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 49 ദിവസത്തേക്ക് ദിവസം 1ജിബി ഡേറ്റ ഉപയോഗിക്കാം.

399 രൂപ പ്ലാനില്‍ 70 ദിവസമാണ് പരിധി. അതേസമയം 459 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 84 ദിവസം ഡേറ്റ ഉപയോഗിക്കാം. 499 രൂപയ്ക്ക് 91 ദിവസം കാലവധിയുള്ള പ്ലാനുമുണ്ട്.

Top